പത്തനംതിട്ട : റെഡ് ഈസ് ബ്ലഡ് കേരളയും (ആർ.ഐ.ബി.കെ) സ്ത്രീജ്വാലയും സംയുക്തമായി 1000 മാസ്‌ക്കുകൾ ജില്ലാഭരണകൂടത്തിനു കൈമാറി.ആർ.ഐ.ബി.കെ സംസ്ഥാന പ്രസിഡന്റ് ഹിരൺ മോഹൻ, ജില്ലാ പ്രസിഡന്റ് ജസ്റ്റിൻ ബാബു എബ്രഹാം,സ്ത്രീജ്വാല പ്രസിഡന്റ് സനേഹ എസ്.സതീശൻ, സെക്രട്ടറി സിന്ധു മാത്യു,വൈസ് പ്രസിഡന്റ് ചിപ്പി ലാൽ എന്നിവർ ചേർന്നാണ് മാസ്‌ക്കുകൾ ജില്ലാ കളക്ടർ പി.ബി നൂഹിന് കൈമാറിയത്.