ചെന്നീർക്കര : ലൈഫ് ഗുണഭോക്തൃ പട്ടികയിൽ പട്ടികജാതി/പട്ടികവർഗ/മത്സ്യതൊഴിലാളി വിഭാഗത്തിൽപ്പെട്ട പുതിയ ഗുണഭോക്താക്കളെ ഉൾപ്പെടുത്തുന്നതിനുള്ള അപേക്ഷ ക്ഷണിച്ചു.
ഒരു റേഷൻ കാർഡിൽ ഒന്നിലധികം കുടുംബം ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ ഈ കുടംബങ്ങളിൽ സ്വന്തമായി ഭൂമിയും വീടുമില്ലാത്ത കുടുംബത്തിന് ലൈഫ് പദ്ധതിയിൽ ഉൾപ്പെടുത്തുന്നതിന് റേഷൻ കാർഡിന്റെ പകർപ്പ്, ജാതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡിന്റെ പകർപ്പ് എന്നിവ സഹിതം ഗ്രാമപഞ്ചായത്ത് സെക്രട്ടറിക്ക് ജൂൺ 08 മുതൽ 15 വരെ അപേക്ഷ നൽകാം.