പത്തനംത്തിട്ട :കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ജില്ലയിലെ മുഴുവൻ വിദ്യാർത്ഥികൾക്കും ഓൺലൈൻ വിദ്യാഭ്യാസം ഉറപ്പു വരുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ കളക്ടറേറ്റിലേക്കു മാർച്ച് നടത്തി.ഡി സി സി പ്രസിഡന്റ് ബാബു ജോർജ് ഉദ്ഘാടനം ചെയ്തു.കെ.എസ്.യു ജില്ലാ പ്രസിഡന്റ് അൻസർ മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു.
വെട്ടൂർ ജ്യോതി പ്രസാദ്,സാമുവേൽ കിഴക്കുപുറം,ആഘോഷ് കുളനട,റോബിൻ മോൻസി,നിതിൻ മണകാട്ടുമണ്ണിൽ,അലൻ ജിയോ മൈക്കിൾ,നെജോ മെഴവേലി ,സുബുഹാൻ അബ്ദുൾ,തഥാഗത് ബി കെ,അലക്‌സാണ്ടർ, തോമസ്എന്നിവർ പ്രസംഗിച്ചു.