മലയാലപ്പുഴ: ചെങ്ങറ സമരഭൂമിയിലെ കുട്ടികൾക്ക് കോന്നി റിപ്പബ്ലിക്കൻ വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂൾ ഓൺ ലൈൻ പഠനസൗകര്യം ഒരുക്കി.കോന്നി ബ്ലോക്ക് പഞ്ചായത്ത് ഭരണസമിതി സ്‌കൂൾ അധികൃതരുമായി നടത്തിയ ചർച്ചയിലൂടെ സമരഭൂമിയിലെ ഒന്നു മുതൽ 12 വരെയുള്ള ക്ലാസുകളിൽ പഠിക്കുന്ന 250ൽ അധികം വരുന്ന കുട്ടികൾക്ക് സ്‌കൂൾ അദ്ധ്യാപകരക്ഷാകർതൃ സമിതിയാണ് ഓൺലൈൻ പഠനസൗകര്യം ഒരുക്കിയത്.ഇതിനാവശ്യമായ സോളാർ വൈദ്യുതസംവിധാനവും ടെലിവിഷനും വാങ്ങി കണക്ഷൻ എടുത്തു നൽകി. സമരഭൂമിയിലെ ലൈബ്രറിയിലാണ് ടെലിവിഷൻ സ്ഥാപിച്ചത്.ഓൺലൈൻ പഠന സംവിധാനത്തിന്റെ ഉദ്ഘാടനം ആന്റോ ആന്റണി എം.പി.നിർവഹിച്ചു.മലയാലപ്പുഴ പഞ്ചായത്ത് പ്രസിഡന്റ് ജയലാൽ അദ്ധ്യക്ഷത വഹിച്ചു.കോന്നി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂർ പി.കെ.,കോന്നി പഞ്ചായത്ത് പ്രസിഡന്റ് എം.രജനി,ബ്ലോക്ക് പഞ്ചായത്തംഗം പ്രിയ .എസ്.തമ്പി ,റോജി ഏബ്രഹാം, പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി അദ്ധ്യക്ഷ അനിസാബു, ബി.ഡി.ഒ. ഗ്രേസി സേവ്യർ,സ്‌കൂൾ മാനേജ്‌മെന്റ് പ്രതിനിധി എസ്.സന്തോഷ് കുമാർ, സ്‌കൂൾ ഹെഡ്മിസ്ട്രസ് ശശികല വി.നായർ, പി.ടി.എ പ്രസിഡന്റ് മനോജ് പുളിവേലിൽ, മാത്യൂസൺ.പി. തോമസ്,എസ്.ബിന്ദു,അനിത,ആർ. ശ്രീകുമാർ,പ്രവീൺ.ജി.നായർ എന്നിവർ പ്രസംഗിച്ചു.