dcc
മണൽകൊള്ളയ്ക്കും വനംകൊള്ളയ്ക്കുമെതിരെ കളക്ടറേറ്റിന് മുന്നിൽ നടന്ന ഉപരോധം കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ഉദ്ഘാടനം ചെയ്യുന്നു

പത്തനംതിട്ട: വനനിയമങ്ങൾ കാറ്റിൽപറത്തി പമ്പാ ത്രിവേണിയിൽ നിന്ന് ലക്ഷക്കണക്കിന് രൂപ വില മതിക്കുന്ന മണലും കോന്നിയിൽ നിന്ന് മരങ്ങളും കടത്തുന്ന മാഫിയകൾക്ക് മുന്നിൽ സർക്കാർ കീഴടങ്ങിയിരിക്കുകയാണെന്ന് കെ.പി.സി.സി ജനറൽ സെക്രട്ടറി എ.എ.ഷുക്കൂർ ആരോപിച്ചു. മണൽ, വനം കൊള്ളയ്ക്കെതിരെ ഡി.സി.സി നടത്തിയ കളക്ടറേറ്റ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

സംസ്ഥാന ചീഫ് സെക്രട്ടറി, വിരമിച്ച ചീഫ് സെക്രട്ടറി, ഡിജിപി എന്നിവർ ഹെലികോപ്റ്ററിൽ പമ്പയിലെത്തി യോഗം ചേർന്ന് കളക്ടറെ ഭീഷണിപ്പെടുത്തി മണൽ നീക്കം ചെയ്യാൻ ഉത്തരവ് ഇറക്കുകയായിരുന്നെന്ന് അദ്ദേഹം പറഞ്ഞു.

ഡി.സി.സി പ്രസിഡന്റ് ബാബുജോർജ് അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. പഴകുളം മധു, മുൻ ഡി.സി.സി പ്രസിഡന്റ് പി.മോഹൻരാജ്, എ.സുരേഷ് കുമാർ, വെട്ടൂർ ജ്യോതിപ്രസാദ്, റിങ്കു ചെറിയാൻ, സാമുവൽ കിഴക്കുപുറം, കാട്ടൂർ അബ്ദുൾ സലാം, സജി കൊട്ടക്കാട്, ഹരികുമാർ പൂതങ്കര, കെ.ജാസീംകുട്ടി, എസ്.വി.പ്രസന്നകുമാർ, കെ.എൻ.അച്യുതൻ, സിന്ധു അനിൽ, അബ്ദുൾകലാം ആസാദ്, സലീം പി ചാക്കോ, എസ്.പി.സജൻ എന്നിവർ പ്രസംഗിച്ചു.