paul-vargheese
പോൾ വർഗീസ്

പത്തനംതിട്ട: പത്തനംതിട്ട ഫയർ ഫോഴ്‌സ് ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ പോൾ വർഗീസിന് ബാഡ്ജ് ഒഫ് ഓണർ പുരസ്‌കാരം. കഴിഞ്ഞ വർഷം ജീവൻരക്ഷാ പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയതിനാണ് അംഗീകാരം. അഗ്‌നിരക്ഷാ വകുപ്പിലെ ഇരുപതുപേർക്കാണ് ഓരോ വർഷവും മുൻ വർഷങ്ങളിലെ രക്ഷാ പ്രവർത്തന മികവ് മുൻനിറുത്തി പുരസ്‌കാരം നൽകുന്നത്. ജില്ലയിൽ ജലാശയ അപകടങ്ങളിൽ രക്ഷാപ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത് പോൾ വർഗീസാണ്. പോളിന്റെ നേതൃത്വത്തിൽ പന്ത്രണ്ടംഗ സ്‌കൂബാ ടീം പ്രവർത്തിക്കുന്നുണ്ട്. ആറുകൾ, ക്വാറികൾ, കിണറുകൾ, കുളങ്ങൾ, കനാലുകൾ എന്നിവിടങ്ങളിൽ നിന്ന് ആളുകളെ ജീവനോടെയും അല്ലാതെയും പോൾ കരയ്ക്കെടുത്തിട്ടുണ്ട്. വകുപ്പുതലത്തിൽ നിരവധി പുരസ്‌കാരം ലഭിച്ചിട്ടുണ്ട്. ഫയർഫോഴ്‌സ് ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഡയറക്ടർ ജനറൽ ആർ. ശ്രീലേഖ പുരസ്‌കാരം സമ്മാനിക്കും. മൂന്ന് വർഷമായി പത്തനംതിട്ടയിൽ ജോലി ചെയ്യുന്ന 49കാരനായ പോൾ വർഗീസ് അഞ്ചൽ സ്വദേശിയാണ്. ഭാര്യ സൂഫിയ. മക്കൾ പ്ലസ്ടു വിദ്യാർത്ഥി അഖിലും എട്ടാം ക്ലാസ്‌കാരി അലീനയും.