ചെങ്ങന്നൂർ: നഗരസഭയുടെ നേതൃത്വത്തിലുള്ള ലോക പരിസ്ഥിതി ദിനാചരണം ഇന്ന് നടക്കും. രാവിലെ 9.30 ന് സ്വകാര്യ ബസ്റ്റാന്റ് പരിസരത്ത് വൃക്ഷത്തൈ നട്ട് നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ ഉദ്ഘാടനം ചെയ്യും. വൈസ് ചെയർപേഴ്സൺ വത്സമ്മ ഏബ്രഹാം അദ്ധ്യക്ഷത വഹിക്കും. ഇതോടനുബന്ധിച്ച് നഗരസഭാ പരിധിയിൽ 5000 വൃക്ഷതൈകൾ വിതരണം ചെയ്യും. നഗരസഭാ കൃഷിഭവന്റെ ആഭിമുഖ്യത്തിൽ 3000 ഫലവൃക്ഷത്തൈകൾ വിതരണം ചെയ്യും. ഇന്ന് രാവിലെ 10 ന് മിനി സിവിൽ സ്‌റ്റേഷനിൽ നഗരസഭാ ചെയർമാൻ കെ.ഷിബുരാജൻ വിതരണോദ്ഘാടനം നിർവഹിക്കും.