മല്ലപ്പള്ളി- സ്കൂളുകളിൽ ഓൺലൈൻ ക്ലാസുകൾ തുടങ്ങിയ സാഹചര്യത്തിൽ വീടുകളിൽ ടി.വി. ഇല്ലാത്ത വിദ്യാർത്ഥികൾക്ക് മല്ലപ്പള്ളി ബ്ലോക്ക് പഞ്ചായത്ത് അൻപത് പഠനകേന്ദ്രങ്ങൾ ഒരുക്കി. 50 അങ്കണവാടികളിൽ ബ്ലോക്ക് പഞ്ചായത്ത് ക്രമീകരിച്ചിട്ടുള്ള ടി.വി യും കേബിൾ കണക്ഷനുകളും ഇതിനായി പ്രയോജനപ്പെടുത്തും.. ബ്ലോക്കിന്റെ പരിധിയിൽ 52 എൽ പി സ്കൂളുകളും 19 ഹൈസ്കൂളുകളുമുണ്ട്. വിവിധ പഞ്ചായത്തുകളിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ്.ശ്രീലേഖ, ഷിനി കെ പിള്ള ( കുന്നന്താനം), കുഞ്ഞുകോശി പോൾ, മിനുസാജൻ ( ആനിക്കാട്), ഓമന സുനിൽ, കെ.സതീശ് (കോട്ടാങ്ങൽ), ശോശാമ്മ തോമസ് (കൊറ്റനാട് ), ഉണ്ണികൃഷ്ണൻ നടുവിലേമുറി, ബിനു ജോസഫ് ( മല്ലപ്പള്ളി). കോശി .പി..സഖറിയ, മനു ഭായ് മോഹൻ (കല്ലൂപ്പാറ), കെ.ദിനേശ്, സി.കെ.ലതാകുമാരി (കവിയൂർ) എന്നിവർ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും. ചൈൽഡ് ഡവലപ്മെന്റ് പ്രോജക്ട് ഓഫീസർ റ്റി.എ.അഗസ്റ്റീന കോ - ഓർഡിനേറ്ററായിരിക്കും.പഠനകേന്ദ്രങ്ങളുടെ ഉദ്ഘാടനം കൈപ്പറ്റ അങ്കണവാടിയിൽ പ്രസിഡന്റ് ശോശാമ്മ തോമസ് നിർവ്വഹിച്ചു. വൈസ് പ്രസിഡന്റ് കെ.ദിനേശ് അദ്ധ്യക്ഷത വഹിച്ചു.ഓമന സുനിൽ, എസ്‌.ശ്രീലേഖ, മിനുസാജൻ, കുഞ്ഞുകോശി പോൾ, കെ.സതീശ്, കോശി പി.സഖറിയ, സി.കെ ലതാകുമാരി, ഷിനി കെ.പിള്ള സെക്രട്ടറി ബി.ഉത്തമൻ ,സി.ഡി.പി.ഒ അഗസ്റ്റീന റ്റി.എ, മിനി കുമാരി പി.ആർഎന്നിവർ പ്രസംഗിച്ചു.