05-police-tv-challenge
കോന്നി ജനമൈത്രി പോലീസിന്റെ ടി.വി. ചലഞ്ച്‌

അട്ടച്ചാക്കൽ: എല്ലാ വിദ്യാർത്ഥികൾക്കും ഓൺലൈൻ പഠനസംവിധാനം ഒരുക്കുക എന്ന ലക്ഷ്യത്തോടെ കോന്നി ജനമൈത്രി പൊലീസ് ടി.വി. ചലഞ്ച് സംഘടിപ്പിക്കുന്നു. അട്ടച്ചാക്കൽ നാടുകാണി കോളനിയിലെ ഇരുപത്തഞ്ചോളം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഒരുക്കുന്നതിനായി ടി.വി. നൽകി. കോന്നി സ്വദേശിയായ ഡോ: ജോൺസൺ നൽകിയ ടി. വി. യാണിത്. ഇവരുടെ പഠനം മെച്ചപ്പെടുത്താൻ ബിനു, സിജോ, ആശ എന്നീ അദ്ധ്യാപകരുടെ സേവനവും ഇവിടെ സജ്ജമാക്കിയിട്ടുണ്ട്. കോന്നി സി.ഐ സുരേഷ്‌കുമാർ, എസ്.ഐ ബിനു ,ജനമൈത്രി പൊലീസ് ബീറ്റ് ഓഫീസർ സുബീക്ക് റഹിം എന്നിവർ പ്രസംഗിച്ചു.