പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 14 പേർക്ക് കൊവിഡ് രോഗബാധ സ്ഥിരീകരിച്ചു. ഇതോടെ രോഗബാധിതരുടെ എണ്ണം 69 ആയി.

ജില്ലയിൽ ഇന്നലെ രണ്ടുപേർ രോഗവിമുക്തരായി. മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കുളനട സ്വദേശിയും തിരുവനന്തപുരത്ത് ചികിത്സയിൽ ആയിരുന്ന ചെന്നീർക്കര സ്വദേശിയുമാണ് രോഗവിമുക്തരായത്. ഇതോടെ ജില്ലയിൽ രോഗമുക്തരായവരുടെ എണ്ണം 23 ആയി.
നിലവിൽ ജില്ലയിൽ 45 പേർ ചികിത്സയിലാണ്. ഇതിൽ 41 പേർ പത്തനംതിട്ട ജില്ലയിലും നാലുപേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 34 പേരും, ജില്ലാ ആശുപത്രി കോഴഞ്ചേരിയിൽ 7 പേരും, ജനറൽ ആശുപത്രി അടൂരിൽ 3 പേരും, സി.എഫ്.എൽ.ടി.സി റാന്നി മേനാംതോട്ടം ആശുപത്രിയിൽ 11 പേരും ഐസലേഷനിൽ ഉണ്ട്. സ്വകാര്യ ആശുപത്രികളിൽ 22 പേർ ഐസലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 77 പേർ വിവിധ ആശുപത്രികളിൽ ഐസലേഷനിൽ ആണ്. ഇന്ന് പുതിയതായി 14 പേരെ ഐസലേഷനിൽ പ്രവേശിപ്പിച്ചു.
ജില്ലയിൽ 69 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3244 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 854 പേരും നിരീക്ഷണത്തിലാണ്. വിദേശത്തുനിന്നും ഇന്ന് തിരിച്ചെത്തിയ 78 പേരും, മറ്റ് സംസ്ഥാനങ്ങളിൽ നിന്നും ഇന്ന് എത്തിയ 214 പേരും ഇതിൽ ഉൾപ്പെടുന്നു. ആകെ 4167 പേർ നിരീക്ഷണത്തിലാണ്.
ജില്ലയിൽ വിദേശത്തുനിന്നും മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തുന്നവരെ താമസിപ്പിക്കുന്നതിന് നാളിതുവരെ 117 കൊറോണ കെയർ സെന്ററുകൾ സജ്ജീകരിച്ചിട്ടുണ്ട്. ഇവയിൽ നിലവിൽ ആകെ 1175 പേരെ താമസിപ്പിച്ചിട്ടുണ്ട്.
ജില്ലയിൽ നിന്ന് ഇന്നലെ 203 സാമ്പിളുകൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ട്. ഇതുവരെ ജില്ലയിൽ നിന്നും 8784 സാമ്പിളുകൾ ആണ് പരിശോധനയ്ക്കായി അയച്ചിട്ടുളളത്. ഇന്നലെ 206 സാമ്പിളുകൾ നെഗറ്റീവായി റിപ്പോർട്ട് ചെയ്തു.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ

1) 24.05.2020ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ വെട്ടിപ്രം

സ്വദേശിയായ 35 വയസുകാരൻ.
2) 24.05.2020ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ

വെട്ടിപ്രം സ്വദേശിനിയായ 32 വയസുകാരി.
3) 24.05.2020ന് മഹാരാഷ്ട്രയിൽ നിന്നും എത്തിയ

വെട്ടിപ്രം സ്വദേശിയായ 5 വയസുകാരൻ.
4) 26.05.2020ന് ഡൽഹിയിൽ നിന്നും എത്തിയ

ഓതറ സ്വദേശിയായ 64 വയസുകാൻ.
5) 27.05.2020ന് കുവൈറ്റിൽ നിന്നും കുവൈറ്റ്‌ - കൊച്ചി

വിമാനത്തിൽ എത്തിയ പറക്കോട് സ്വദേശിനിയായ 22 വയസുകാരി.
6) 27.05.2020ന് ഗുജറാത്തിൽ നിന്ന് രാജ്‌കോട്ട് - തിരുവനന്തപുരം

ട്രെയിനിൽ എത്തിയ കോഴിമല സ്വദേശിനിയായ 58 വയസുകാരി.
7) 27.05.2020ന് ഗുജറാത്തിൽ നിന്നും രാജ്‌കോട്ട് - തിരുവനന്തപുരം

ട്രെയിനിൽ എത്തിയ കോഴിമല സ്വദേശിനിയായ 67 വയസുകാൻ.
8) 27.05.2020ന് അബുദാബിയിൽ നിന്ന് എത്തിയ ആറന്മുള
സ്വദേശിയായ 25 വയസുകാരൻ.
9) 28.05.2020ന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ അറുകാലിക്കൽ

സ്വദേശിയായ 58 വയസുകാൻ.
10) 28.05.2020ന് കുവൈറ്റിൽ നിന്ന് എത്തിയ നെടുമൺ

സ്വദേശിയായ 47 വയസുകാരൻ.
11) 29.05.2020ന് ഡൽഹിയിൽ നിന്നും എത്തിയ തേക്കുതോട്

സ്വദേശിനിയായ 22 വയസുകാരി.
12) 31.05.2020ന് ഡൽഹിയിൽ നിന്ന് ഡൽഹി - തിരുവനന്തപുരം വിമാനത്തിൽ എത്തിയ ഏഴംകുളം ഏലമംഗലം സ്വദേശിനിയായ 45 വയസുകാരി.
13) 01.06.2020ന് കുവൈറ്റിൽ നിന്ന് എത്തിയ ഓമല്ലൂർ

സ്വദേശിനിയായ 58 വയസുകാരി.
14) 01.06.2020ന് കുവൈറ്റിൽ നിന്ന് എത്തിയ തണ്ണിത്തോട് സ്വദേശിനിയായ 48 വയസുകാരി.