പത്തനംതിട്ട: പരിസ്ഥിതി ദിനത്തിൽ പച്ചപ്പൊരുക്കാൻ ഹരിതകേരളം മിഷൻ
മനോഹരിതം കാമ്പയിനിലെ കുട്ടികളുടെ വക 15000 ഫലവൃക്ഷത്തൈകൾ നടും.
ലോക്ക് ഡൗൺ കാലത്ത് ഹരിത കേരളം മിഷൻ ജില്ലയിലെ കുട്ടികളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തിയ മനോഹരിതം കാമ്പയിൻ ഇന്ന് സമാപിക്കും. ഓമല്ലൂർ ആര്യഭാരതി ഹൈസ്‌കൂളിൽ ഫലവൃക്ഷത്തെകൾ വിതരണം ചെയ്ത് വീണാ ജോർജ് എം.എൽ.എ ഉദ്ഘാടനം നിർവഹിക്കും.