പത്തനംതിട്ട: ജില്ലാ സ്റ്റേഡിയത്തിന് സമീപമുള്ള സമാന്തര വിദ്യാഭ്യാസ സ്ഥാപനത്തിൽ ഏകദേശം 70 വയസുള്ള ആളിന്റെ ജീർണിച്ച മൃതദേഹം ഇന്നലെ ഉച്ചയോടെ കണ്ടെത്തി. മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടം നടത്തുമെന്ന് പൊലീസ് പറഞ്ഞു. നഗരത്തിൽ അലഞ്ഞുതിരിഞ്ഞുനടക്കുന്ന ആരെങ്കിലുമാകാമെന്ന് പൊലീസ് സംശയിക്കുന്നു. ഒന്നര മാസത്തെയെങ്കിലും പഴക്കം കാണും. ദുർഗന്ധം വമിച്ചതിനെ തുടർന്നാണ് ഇതുകണ്ടത്. കെട്ടിടത്തിന്റെ കിഴക്ക് ഭാഗത്തെ സ്റ്റേജിലായിരുന്നു മൃതദേഹം. ലോക്ഡൗണിനെ തുടർന്ന് സ്ഥാപനം അടച്ചിട്ടിരിക്കയായിരുന്നു.