കോന്നി : മികവിന്റെ വഴിയിലൂടെ വിജയത്തിളക്കം നേടി മുന്നേറുകയാണ് കോന്നി ശ്രീനാരായണ പബ്ളിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജ്.
2002ൽ പത്താം ക്ലാസിന്റെ ആദ്യബാച്ചും 2004ൽ പന്ത്റണ്ടാം ക്ലാസിന്റെ ആദ്യ ബാച്ചും നൂറുശതമാനം വിജയം നേടിയായിരുന്നു വിജയത്തിളക്കത്തിന്റെ തുടക്കം. തുടർന്നുള്ള എല്ലാ വർഷങ്ങളിലും ആദ്യ പത്തു റാങ്കുകൾ ഉൾപ്പെടെ നൂറുമേനി വിജയം ആവർത്തിച്ചു. കഴിഞ്ഞ പത്താം ക്ലാസ് പരീക്ഷയിൽ മൂന്നുകുട്ടികൾ സി.ബി.എസ്.സിയുടെ ആദ്യ പത്ത് റാങ്കുകൾ നേടിയിരുന്നു. എൽ.കെ.ജി മുതൽ പത്താംക്ലാസ് വരെയുള്ള ഓരോ ക്ലാസ് മുറിയിലും സ്മാർട്ട് ക്ലാസ് സംവിധാനമുണ്ട്. ആനുകാലിക പ്രസിദ്ധീകരണങ്ങളും ഓഡിയോ വിഷ്വൽ സംവിധാനവും പതിനായിരത്തിൽപ്പരം പുസ്തകങ്ങളുമുള്ള ലൈബ്രറിയുണ്ട്. ഇംഗ്ലീഷിൽ ആശയവിനിമയം നടത്താൻ കുട്ടികളെ പ്രത്യേകം പരിശീലിപ്പിക്കുന്നു. നഴ്‌സറി വിഭാഗം എയർകൂൾഡ് ക്ലാസ് മുറികളുമുണ്ട്. ഡോക്ടർമാരുടെ പരിശോധനയക്ക് പുറമേ കുട്ടികൾക്ക് കൗൺസലിംഗും കൊടുക്കുന്നു. ഹയർ സെക്കൻഡറി വിഭാഗത്തിന് ഓൺ ലൈൻ എൻട്രൻസ് കോഴ്സ് നടന്നുവരുന്നു. ഓൺലൈൻ ക്ളാസ് തുടങ്ങിയിട്ടുണ്ട്.
. കരാട്ടെ, യോഗ, ആർട്ട് എഡ്യൂക്കേഷൻ, ആർട്ട് ഇന്റഗ്രേറ്റഡ് എഡ്യൂക്കേഷൻ, മ്യൂസിക്, ഡാൻസ് എന്നിവയ്ക്ക് പരിശീലനം നൽകിവരുന്നു. ഈ അദ്ധ്യയന വർഷം മുതൽ റോളർ സ്കേറ്റിംഗ് കോച്ചിംഗ് നടത്താൻ തീരുമാനിച്ചിട്ടുണ്ട്. ബാൻഡ് ട്രൂപ്പുണ്ട്. മ്യൂസിക്കിനും ഡാൻസിനും പരിശീലനം നൽകുന്നു.
കേന്ദ്ര-സംസ്ഥാന ഗവൺമെന്റുകളുടെ സ്‌കോളർഷിപ്പ് സ്‌കീമുകൾ , മൈനോറിറ്റി കമ്മ്യൂണിറ്റി സ്‌കോളർഷിപ്പ്, മൗലാന അബ്ദുൾകലാം ആസാദ് സ്‌കോളർഷിപ്പ് ഫോർ ഗെൾസ്, ഒറ്റപ്പെൺകുട്ടി സ്‌കോളർഷിപ്പ്, പിന്നാക്ക വിഭാഗ സ്‌കോളർഷിപ്പ് തുടങ്ങിയവയ്ക്ക് കുട്ടികളെ സഹായിക്കുന്നു.
സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന കുട്ടികൾക്ക് പ്രത്യേക പരിഗണനയുണ്ട്
ഡോക്ടർമാർ, എൻജിനിയർമാർ, നഴ്‌സുമാർ, പാരാമെഡിക്കൽ ജീവനക്കാർ, ഗവൺമെന്റ് ഉദ്യോഗസ്ഥർ, ചാർട്ടേഡ് അക്കൗണ്ടുമാർ, അദ്ധ്യാപകർ തുടങ്ങി വിവിധ മേഖലകളിൽ ഇവിടെ നിന്ന് പഠിച്ചിറങ്ങിയ കുട്ടികൾ എത്തിയിട്ടുണ്ട്.
ഐ.ടി.ഡി.സി ഡയറക്ടറും എസ്.എൻ.ഡി.പി യോഗം പത്തനംതിട്ട യൂണിയൻ പ്രസിഡന്റുമായ കെ. പത്മകുമാറാണ് സ്കൂളിന്റെ മാനേജർ. പ്രിൻസിപ്പൽ സിന്ധു പവിത്രനും സ്കൂൾ സെക്രട്ടറി സി.എൻ. വിക്രമനും അദ്ദേഹത്തിനൊപ്പം മികച്ച പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകിവരുന്നു. സൊസൈറ്റി എക്സിക്യൂട്ടീവ് കമ്മിറ്റിയും ഡയറക്ടർ ബോർഡും മേൽനോട്ടം വഹിക്കുന്നു
----------
കൊവിഡ് പ്രതിരോധത്തിന്
സംവിധാനങ്ങൾ
കൊവിഡ് പ്രതിരോധത്തിന് മികച്ച സംവിധാനങ്ങളൊരുക്കിയാണ് കോന്നി ശ്രീനാരായണ പബ്ളിക് സ്കൂൾ ആൻഡ് ജൂനിയർ കോളേജിന്റെ പ്രവർത്തനം. തെർമെൽ സ്കാനിംഗ് നടത്തിയ ശേഷമാണ് ജീവനക്കാരെയും അഡ്മിഷന് എത്തുന്ന രക്ഷിതാക്കളെയും കടത്തിവിടുന്നത്. സെൻസർ സഹായത്തോടെ ഓട്ടോമാറ്റിക് ഹാന്റ് സാനിടൈസർ ഡിസ്പെൻസർ പ്രവേശന കവാടത്തിൽ സ്ഥാപിച്ചിട്ടുണ്ട്.
സകൂളിൽ എത്തുന്നവർക്കെല്ലാം സുരക്ഷാ പരിശോധനയും മാസ്കും കർശനമാണ്.
കെ.യു. ജനീഷ് കുമാർ എം.എൽ.എയുടെ കൈത്താങ്ങ് പദ്ധതിയിലേക്ക് ഭക്ഷ്യധാന്യ കിറ്റുകൾ വിതരണം ചെയ്ത് ലോക് ഡൗൺകാലത്ത് സ്കൂൾ ശ്രദ്ധനേടിയിരുന്നു.