പത്തനംതിട്ട : ലോക പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി ജില്ലാ ഭരണകൂടത്തിന്റെ സഹകരണത്തോടെ പരിസ്ഥിതി സാമൂഹിക സംഘടനയും ദിശ പത്തനംതിട്ടയുടെ (ഡെമോക്രാറ്റിക് ഇന്റർവെൻഷൻ ഇൻസോഷ്യൽ ആൻഡ് ഹെൽത്ത് ആക്ഷൻ) ആഭിമുഖ്യത്തിൽ ക്യാന്റീൻ പരിസരത്ത് കറിവേപ്പിൻ തോട്ടം പദ്ധതിക്ക് തുടക്കമിട്ടു.കേരളത്തിന് പുറത്ത് നിന്ന് വരുന്ന പച്ചക്കറികളിൽ എപ്പോഴും വിഷാംശം കണ്ടെത്തുന്ന എല്ലാ കറികളിലും ആവശ്യം വേണ്ട കറിവേപ്പില പൂർണമായും വിഷമുക്തമായ രീതിയിൽ കളക്ടറേറ്റ് കാന്റീൻ ലഭ്യമാക്കുന്നതിന് വേണ്ടിയാണ് കറിവേപ്പിൻ തോട്ടം പദ്ധതി നടപ്പാക്കിയത്.തൈകൾ ജില്ലാ കളക്ടർ പി ബി നൂഹ് ദിശയുടെ പ്രവർത്തകർക്ക് കൈമാറി ഉദ്ഘാടനം നിർവഹിച്ചു ദിശ പ്രസിഡന്റ് എം.ബി ദിലീപ് കുമാർ, സെക്രട്ടറി ഷാൻ രമേശ് ഗോപൻ, ട്രഷറർ ഷിജു എം,സാംസൺ,സോണിയാ നീതു ഏബ്രഹാം തുടങ്ങിയവർ പങ്കെടുത്തു.