biju
ബിജു ശ്രീധരൻ

അടൂർ : കെ.എസ്.ആർ.ടി.സി അടൂർ ഡിപ്പോയിലെ കണ്ടക്ടർ പന്നിവിഴ തറയിൽ പുത്തൻവീട്ടിൽ ബിജു ശ്രീധരന്റെ (52) മൃതദേഹം ജീർണിച്ച നിലയിൽ കുടുംബവീടിന് സമീപമുള്ള റബർതോട്ടത്തിൽ കണ്ടെത്തി. നാല് ദിവസത്തോളം പഴക്കമുണ്ട്. മൃതദേഹത്തിന് സമീപത്തുനിന്ന് ഗുളികകളും ഫ്രൂട്ടിയുടെ കവറും കണ്ടെടുത്തിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രഥമിക നിഗമനം. അമിത മദ്യപാനിയായിരുന്നു ബിജുവെന്ന് പൊലീസ് പറഞ്ഞു. ആദ്യ ഭാര്യ വിവാഹമോചനം നേടിയിരുന്നു..ഇതിൽ ഒരു മകനുണ്ട് . രണ്ട് വർഷം മുമ്പ് ആലപ്പുഴ സ്വദേശിനിയായ ജിജിയെ വിവാഹം കഴിച്ചിരുന്നു. ബിജുവും ജിജിയും രണ്ട് മാസമായി ആലപ്പുഴയിലുള്ള ജിജിയുടെ വിട്ടിലായിരുന്നു. ശമ്പളം വാങ്ങാനാണ് ബിജു അടൂരിലേക്ക് വന്നത്. പിന്നീട് വിവരമില്ലായിരുന്നു.. ഇന്നലെ ദുർഗന്ധം അനുഭവപ്പെട്ട് റബർതോട്ടത്തിന് സമീപമുള്ള വീട്ടുകാർ നടത്തിയ പരിശോധനയിലാണ് മൃതദേഹം കണ്ടത്. വാർഡ് കൗൺസിലർ ബിന്ദുകുമാരി ബിജുവിന്റെ ഭാര്യയുമായി ബന്ധപ്പെട്ട ശേഷമാണ് തിരിച്ചറിഞ്ഞത്. സംസ്കാരം നടത്തി. മകൻ- അഭിനവ്. ടൗൺ യു. പി സ്കൂൾ മുൻ ഹെഡ്മാസ്റ്റർ പരേതനായ ശ്രീധരനാണ് ബിജുവിന്റെ പിതാവ്..