തിരുവല്ല: ലോക പരിസ്ഥിതിദിനം ഭാരതീയ ജനതാ പാർട്ടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഫലവൃക്ഷതൈകൾ നട്ടും വിതരണം നടത്തിയും ആചരിച്ചു.മണ്ഡലതല പരിപാടി കാവുംഭാഗം ആനന്ദേശ്വരം ക്ഷേത്രാങ്കണത്തിൽ ബി.ജെ.പി ദേശീയ സമിതി അംഗം പ്രതാപചന്ദ്രവർമ്മ വൃക്ഷതൈ നട്ട് ഉദ്ഘാടനം നിർവഹിച്ചു.മണ്ഡലം പ്രസിഡന്റ് അഡ്വ.ശ്യാം മണിപ്പുഴ അദ്ധ്യക്ഷത വഹിച്ചു.ജനറൽ സെക്രട്ടറിമാരായ ജയൻ ജനാർദ്ദനൻ,അനിഷ് വർക്കി,മണ്ഡലം സെക്രട്ടറി രമാദേവി. കാവുംഭാഗം സഹകരണ ബാങ്ക് പ്രസിഡന്റ് പി.എസ് മനോഹരൻ, ഗോപി ദാസ്,ശ്രീനിവാസ് പുറയാറ്റ്,മോഹൻ.ഉണ്ണി എന്നിവർ നേതൃത്യം നൽകി.