പത്തനംതിട്ട : ഓൺലൈനിലൂടെയുള്ള പഠനത്തിന് വഴിയില്ലാതെ വലഞ്ഞ വിദ്യാർത്ഥിനിക്ക് സഹപാഠിയുടെ കരുതലിൽ ലഭിച്ചത് പുത്തൻ മൊബൈൽ ഫോൺ. ഇടപ്പെരിയാരം എസ്.എൻ.ഡി.പി ഹൈസ്‌കൂൾ വിദ്യാർത്ഥിനിയായ വൈഷ്ണവിയാണ് സഹപാഠിക്ക് ഫോൺ നൽകിയത്.
ഫയർഫോഴ്സ് സിവിൽ ഡിഫൻസ് അംഗമായ മാതാവ് മഞ്ജു വിനോദിനെക്കൊണ്ട് ഫേസ് ബുക്കിൽ വൈഷ്ണവി സഹായാഭ്യർത്ഥന നടത്തിച്ചതിനെ തുടർന്ന് ഇലന്തൂർ സ്വദേശിയായ ജിബു ചാക്കോ സ്മാർട്ട് ഫോൺ വാങ്ങി നൽകാൻ പതിനായിരം രുപ നൽകി. വീണാ ജോർജ് എം.എൽ.എയാണ് വിദ്യാർത്ഥിയുനിടെ മാതാവിന് ഫോൺ കൈമാറിയത്.