തിരുവല്ല: ഭൂമിയെ സംരക്ഷിക്കുക പ്രകൃതിയെ നിലനിറുത്തുക എന്ന ആഹ്വാനവുമായി കൊവിഡ് വൈറസ് സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ച് പുഷ്പഗിരി ആശുപത്രിയിൽ ലോക പരിസ്ഥിതി ദിനം ആചരിച്ചു.പുഷ്പഗിരി മെഡിക്കൽ കോളേജ് ആശുപത്രി അഡ്മിനിസ്ട്രേറ്റർ ഫാ.തോമസ് പരിയാരത്തിന്റെ അദ്ധ്യക്ഷതയിൽ കൂടിയ ദിനാചരണം തിരുവല്ല മുൻസിപ്പൽ ചെയർമാൻ ആർ.ജയകുമാർ ഉദ്ഘാടനം നിർവഹിച്ചു.പുഷ്പഗിരി ആശുപത്രി സി.ഇ.ഓ ഫാ.ജോസ് കല്ലുമാലിക്കൽ പ്രകൃതി സംരക്ഷണ സന്ദേശം നൽകി.പുഷ്പഗിരി ഫിനാൻസ് ഡയറക്ടർ ഫാ.ജോൺ പടിപ്പുരക്കൽ,അക്കാദമിക് ഡയറക്ടർ ഫാ.മാത്യു മഴുവഞ്ചേരി,പുഷ്പഗിരി മെഡിസിറ്റി ഡയറക്ടർ ഫാ. എബി വടക്കുംതല, പുഷ്പഗിരി മെഡിക്കൽ ഡയറക്ടർ ഡോ.പി. ടി.തോമസ്,ജനറൽ മാനേജർ ജേക്കബ് ജോബ്,ഡെപ്യൂട്ടി മെഡിക്കൽ സൂപ്രണ്ട് ഡോ.എബ്രഹാം വർഗീസ്,ഡോ.തങ്കപ്പൻ ടി.പി, ഡോ.സാജൻ അഹമ്മദ്,വിജയകുമാർ വി,ആലുക്കാസ് മാനേജർ ഷെൽട്ടൻ റാഫേൽ എന്നിവർ വൃക്ഷത്തൈകൾ നട്ടു പരിസ്ഥിതി ദിനാചരണത്തിൽ പങ്കാളികളായി.