പത്തനംതിട്ട : ജില്ലാ സ്പോർട്സ് കൗൺസിലിന്റെ ആഭിമുഖ്യത്തിൽ കായിക താരങ്ങൾക്കായി ഓൺലൈൻ ക്ലാസുകൾ ആരംഭിച്ചു.കേരള പബ്ലിക് സർവീസ് കമ്മീഷൻ മെമ്പർ റോഷൻ റോയി മാത്യു യോഗം ഉദ്ഘാടനം ചെയ്തു.ജില്ലാ സ്പോർട്സ് കൗൺസിൽ പ്രസിഡന്റ് കെ.അനിൽകുമാർ അദ്ധ്യക്ഷത വഹിച്ചു.വൈസ് പ്രസിഡന്റ് സി.എൻ രാജേഷ്, ഡോ.റജിനോൾഡ് വർഗീസ്, പരിശീലകരായ ജഗദീഷ് ആർ.കൃഷ്ണൻ, ഗോഡ്സൺ ബാബു,പി.ബി കു‌ഞ്ഞുമോൻ, തങ്കച്ചൻ പി. ജോസഫ്, റോസമ്മ മാത്യു,റിജു വി.റജി തുടങ്ങിയവർ പങ്കെടുത്തു.ജില്ലാ യോഗ അസോസിയേഷൻ പ്രസിഡന്റ് ശ്രീജേഷ് വി.കൈമൾ, ടി.ലിജ, അദ്രിനാഥ് എസ്.കൈമൾ എന്നിവർ ക്ലാസുകൾ നയിച്ചു.