ആറൻമുള: കെ.പി.എം.എസ് സുവർണ ജൂബിലിയുടെ ഭാഗമായി 3581 മണപ്പള്ളി ശാഖയുടെ ഓർമ്മ മരം പദ്ധതിയുടെ ഉദ്ഘാടനം ജില്ലാ പഞ്ചായത്തംഗം വിനീത അനിൽ നിർവഹിച്ചു. ശാഖ വൈസ് പ്രസിഡന്റ് കെ.കെ.രാജു അദ്ധ്യക്ഷത വഹിച്ചു. ആറൻമുള പഞ്ചായത്ത് അംഗം ടി.എസ് പ്രസന്നൻ, പഞ്ചമി ജില്ലാ കോഓർഡിനേറ്റർ മനീഷ സതീഷ്, യൂണിയൻ പ്രസിഡന്റ് ബിജു വർണശാല,ശാഖാ ചുമതലക്കാരൻ രതീഷ് ബാബു,ശാഖാ സെക്രട്ടറി കെ.എസ്. ശ്രീകാന്ത്,ഖജാൻജി കെ.കെ സതീഷ്, ജോയിന്റ് സെക്രട്ടറി എം.ആർ രതീഷ്, സ്മിത അഭിലാഷ് എന്നിവർ പങ്കെടുത്തു.