പത്തനംതിട്ട: ലോക പരിസ്ഥിതി ദിനാചരണത്തോടനുബന്ധിച്ച് കേരളാ കൺസ്യൂമേഴ്‌സ് ഫെഡറേഷന്റെ സംസ്ഥാനതല വൃക്ഷത്തൈ നടീൽ ഉദ്ഘാടനം റാന്നി ക്‌നാനായ ഭദ്രാസനാസ്ഥാനത്ത് ഭദ്രാസനാധിപൻ കുര്യാക്കോസ് മാർ ഐവാനിയോസ് മെത്രാപ്പോലീത്താ നിർവഹിച്ചു. ജനങ്ങൾ പരിസ്ഥിതിയുടെ സംരക്ഷകരാകണമെന്നും കൂടുതൽ ജനപങ്കാളിത്തം ഉറപ്പു വരുത്തണമെന്നും മെത്രാപ്പോലീത്താ നിർദ്ദേശിച്ചു.രാജു ഏബ്രഹാം എം.എൽ.എ. പരിസ്ഥിതി സന്ദേശം നൽകി. സംസ്ഥാന
ജനറൽ സെക്രട്ടറി ജെനു കുമ്പഴ വൃക്ഷത്തൈ വിതരണോദ്ഘാടനം നിർവഹിച്ചു. ശ്രീനി ശാസ്താംകോവിൽ,സാമുവേൽ പ്രക്കാനം,സുരേഷ് ജേക്കബ്, മന്ദിരം രവീന്ദ്രൻ എന്നിവർ സംസാരിച്ചു.