അടൂർ : കൊവിഡ് 19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ഭക്ഷ്യക്ഷാമം ഒഴിവാക്കാനായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച സുഭിക്ഷ പദ്ധതിയുടെ അടൂർ മണ്ഡല തല ഉദ്ഘാടനം കൊടുമൺ ചേന്നങ്കര ഏലായിൽ ചേറാടി ഞാറ് നട്ട് ചിറ്റയം ഗോപകുമാർ എം.എൽ.എ നിർവഹിച്ചു. ഒന്നര ഏക്കർ പാടശേഖരത്തിലാണ് നെൽക്കൃഷി ചെയ്യുന്നത്.സുഭിക്ഷ പദ്ധതിയുമായി ബന്ധപ്പെട്ട് ഫിഷറീസ് വകുപ്പ് രണ്ട് മത്സ്യകർഷകർക്ക് പടുത കുളത്തിൽ മത്സ്യകൃഷി ചെയ്യുന്നതിന് കുഞ്ഞുങ്ങളെ നൽകി. ക്ഷീര വകുപ്പ് ക്ഷീര കർഷകന് പുൽകൃഷി ചെയ്യുന്നതിന് പുൽതണ്ടും മൃഗസംരക്ഷണ വകുപ്പ് കോഴിക്കുഞ്ഞുങ്ങളേയും നൽകി.ഹരിത കേരള മിഷൻ അങ്ങാടിക്കൽ ആയുർവേദേ ഹോസ്പിറ്റലിൽ ഔഷധസസ്യ തോട്ടം നിർമ്മിച്ചു നൽകി.ജില്ലാ പഞ്ചായത്ത് അംഗം അഡ്വ .ആർ.ബി രാജീവ് കുമാർ, പഞ്ചായത്ത് പ്രസിഡൻ്റ് കുഞ്ഞന്നാമ്മ കുഞ്ഞ്,ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ബീന പ്രഭ,ബ്ലോക്ക് പഞ്ചായത്ത് അംഗം അഡ്വ.സി പ്രകാശ്,പഞ്ചായത്ത് അംഗങ്ങളായ ഐക്കാട് ഉദയകുമാർ,എം.ആർ എസ് ഉണ്ണിത്താൻ,ലീലാമണി വാസുദേവൻ,എം സഹദേവൻ ഉണ്ണിത്താൻ,ജെ.ശാരദ കൃഷി ഓഫീസർ ആദില സഹകരണ സംഘം പ്രസിഡന്റ് എ.എം സലിം തുടങ്ങിയവർ പങ്കെടുത്തു. മണ്ഡലത്തിലെ മറ്റ് ആറ് പഞ്ചായത്തിലും രണ്ട് നഗരസഭയിലും സുഭിക്ഷ പദ്ധതിയുടെ ഭാഗമായി വിവിധ തരം പദ്ധതികൾക്ക് തുടക്കമായി.