അടൂർ : യൂത്ത് കോൺഗ്രസ് നിയോജക മണ്ഡലം കമ്മിറ്റി 1000 വൃക്ഷത്തൈകൾ വിതരണം ചെയ്തതിന്റെ മണ്ഡലതല ഉദ്ഘാടനം കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ.പഴകുളം മധു നിയോജകമണ്ഡലം പ്രസിഡൻറ് അരവിന്ദ് ചന്ദ്രശേഖറിന് നൽകി നിർവഹിച്ചു.യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ആബിദ് ഷെഹീം, ജില്ലാ വൈസ് പ്രസിഡൻറ് ജി മനോജ് , ജില്ലാ ജനറൽ സെക്രട്ടറിമാരായ അബു എബ്രഹാം, ഉണ്ണികൃഷ്ണൻ ചൂരക്കോട്,ഷിനി തങ്കപ്പൻ,നിർമ്മൽ ജനാർദ്ദനൻ, ടോം തങ്കച്ചൻ, കണ്ണപ്പൻ,അംജിത് അടൂർ തുടങ്ങിയവർ പങ്കെടുത്തു.