മല്ലപ്പള്ളി :ലോക പരിസ്ഥിതി ദിനം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിന്റെ നേതൃത്വത്തിൽ ആചരിച്ചു.അന്യം നിന്നുപോകുന്ന പരമ്പരാഗത കാർഷിക വിളകളുടെ പ്രദർശനത്തോട്ടം ജില്ലാ കൃഷി വിജ്ഞാന കേന്ദ്രത്തിൽ ഒരുക്കി. ആനക്കൊമ്പൻ ഇനത്തിൽപ്പെട്ട വഴുതന,വെണ്ട,മത്തിപ്പുളി,വിവിധ ഇനം കാന്താരി മുളക്,നിത്യവഴുതന,വേലിച്ചീര, വാളരിപ്പയർ,നിത്യവഴുതന,സാമ്പാർചീര,മധുരക്കിഴങ്ങ് തുടങ്ങിയവയുടെ തോട്ടമാണ് കൃഷി വിജ്ഞാന കേന്ദ്രത്തിൽ ദിനാചരണത്തിന്റെ ഭാഗമായി ഒരുക്കിയത്. കൃഷി വിജ്ഞാന കേന്ദ്രം മേധാവി ഡോ.സി.പി. റോബർട്ട് ഉദ്ഘാടനം ചെയ്തു.ഡോ.ഷാനാ ഹർഷൻ,ഡോ.സിന്ധു സദാനന്ദൻ എന്നിവർ പ്രസംഗിച്ചു.