മല്ലപ്പള്ളി : പരിസ്ഥിതി ദിനം മല്ലപ്പള്ളി ബ്ലോക്ക് റിസോഴ്‌സ് സെന്ററർ പഠന പ്രവർത്തനവേദിയാക്കിയത് ശ്രദ്ധ്യേയമായി.ഓൺലൈൻ ക്ലാസുകൾക്ക് തടസമുണ്ടാകാത്ത തരത്തിൽ ബി.ആർ.സി യും മുരണി യു.പിസ്‌കൂളും സംയുക്തമായി നടത്തിയ പരിപാടിയുടെ ഉദ്ഘാടനം ഉപ ജില്ലാ വിദ്യാഭ്യാസ ഓഫീസർ മിനി കുമാരിദേവി വിദ്യാർത്ഥിയുടെ വീട്ടിലെത്തി വൃക്ഷ തൈ നട്ട് ഉദ്ഘാടനം ചെയ്തു.ഡയറ്റ് ഫാക്വൽറ്റി ഡോ.ഷീജ പരിസ്ഥിതി ദിന പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.പ്രഥമാദ്ധ്യാപിക ഗീത,ബി.ആർ.സി.കോഓർഡിനേറ്റർമാരായ ശാന്തി ശാമുവേൽ,ജോൺസൺ,ശാന്തകുമാരി, അനീഷ് പ്രഭാകരൻ,പി.ടി.എ പ്രസിഡന്റ് സൗമ്യ സന്തോഷ് അദ്ധ്യാപകരായ വിദ്യ.എസ്,അഭിലാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.പരിസ്ഥിത വാരാചരണത്തിന്റ ഭാഗമായിവൃക്ഷ തൈ നടീൽ,തൈക്ക് പേര് നൽകൽ, മരത്തിന്റെ മേനി പറച്ചിൽ,പരിസ്ഥിതി ദിനംപോസ്റ്റർ,മറ്റ് വ്യവഹാര രൂപങ്ങൾ തയാറാക്കൽ,എന്റെ മരം ഡയറി,പരിസ്ഥിതി ഗാനാലാപനം,പരിസ്ഥിതി കവിതകൾ ശേഖരിക്കൽ,പരിസ്ഥിതി പ്രതിജ്ഞ തുടങ്ങിയ പ്രവർത്തനങ്ങൾ നടക്കും.സബ് ജില്ലയിലെ 8908 കുട്ടികൾ അവരുടെ വീടുകളിൽ തൈകൾ നട്ടു.