മല്ലപ്പള്ളി : ലോക പരിസ്ഥിതദിനാഘോഷത്തോട് അനുബന്ധിച്ച് മല്ലപ്പള്ളി പഞ്ചായത്ത് ആയുർവേദ ആശുപത്രിയിൽ വിവിധ പരിപാടികൾ നടന്നു.ജില്ലാ പഞ്ചായത്ത് നടപ്പിലാക്കുന്ന പദ്ധതിയുടെ ഭാഗമായി കൊവിഡ് പ്രതിരോധ ആയുർവേദ മരുന്ന് വിതരണം ജില്ലാ പഞ്ചായത്ത് പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡന്റ് റെജി ശാമുവേൽ അദ്ധ്യക്ഷനായിരുന്നു. ആയുഷ് ഗ്രാമം പദ്ധതിയുടെ ഭാഗമായി കൊവിഡ് പ്രതിരോധ ഉത്പന്നങ്ങളുടെ വിതരണം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശോശാമ്മ തോമസ് ഉദ്ഘാടനം ചെയ്തു.പരിസ്ഥിതി ദിനാചരണത്തോട് അനുബന്ധിച്ച് ഔഷസസ്യതൈ വിതരണവും നടന്നു.ബ്ലോക്ക് പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ എസ്.ശ്രീലേഖ,പഞ്ചായത്ത് വൈസ് പ്രസിഡന്റ് രോഹിണി ജോസ്,പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ പ്രകാശ്കുമാർ വടക്കേമുറി, ഡോ. എസ്. ആത്മശ്രീ, ആയുഷ്ഗ്രാമം പദ്ധതി സ്പെഷ്യൽ മെഡിക്കൽ ഓഫീസർ ഡോ.രസ്‌നി എ.ആർഡോ.ലക്ഷ്മി ഗിരിഷ് തുടങ്ങിയവർ പ്രസംഗിച്ചു.