പത്തനംതിട്ട: ജില്ലാ കളക്ടറുടെ താലൂക്ക്തല ഓൺലൈൻ പരാതിപരിഹാര അദാലത്തിന് ഇന്ന് കോന്നിയിൽ തുടക്കമാകും. ജില്ലാ കളക്ടർ കളക്ടറേറ്റിൽ നിന്ന് വീഡിയോ കോൺഫറൻസിലൂടെ അക്ഷയ കേന്ദ്രങ്ങൾ മുഖേനയാണ് പൊതുജനങ്ങളുടെ പരാതികൾ കേൾക്കുന്നത്. അക്ഷയ കേന്ദ്രങ്ങൾ മുഖേന രജിസ്റ്റർ ചെയ്തിട്ടുള്ള പരാതികളാണ് അദാലത്തിൽ പരിഗണിക്കുന്നത്.
വീഡിയോ കോൺഫറൻസിൽ പങ്കെടുക്കുന്നതിന് അനുവദിച്ചിട്ടുള്ള സമയത്ത് മാത്രമേ പരാതിക്കാരൻ എത്താൻ പാടുള്ളൂ. കൊവിഡ് 19 പ്രതിരോധപ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട എല്ലാ സർക്കാർ നിർദേശങ്ങളും പാലിച്ചായിരിക്കും ഓൺലൈൻ പരാതിപരിഹാര അദാലത്ത് സംഘടിപ്പിക്കുന്നത്. ഇതുമായി ബന്ധപ്പെട്ട ഉദ്യോഗസ്ഥർ അവരവരുടെ ഓഫീസുകളിൽ വീഡിയോ കോൺഫറൻസിൽ പങ്കെടുക്കണം.