പത്തനംതിട്ട: കൊച്ചി, തിരുവനന്തപുരം, കാലിക്കറ്റ് വിമാനത്താവളങ്ങളിൽ ആറു വിമാനങ്ങളിലായി ഇന്നലെ ജില്ലയിൽ എത്തിയത് 73 പ്രവാസികൾ. രണ്ടു ദുബായ് - കൊച്ചി വിമാനങ്ങളിലായി 19 പുരുഷന്മാരാണ് ജില്ലയിലെത്തിയത്. ഇതിൽ 17 പേർ കൊവിഡ് കെയർ സെന്ററുകളിലും രണ്ടു പേർ വീടുകളിലും നിരീക്ഷണത്തിൽ പ്രവേശിച്ചു.
ദുബായ് - തിരുവനന്തപുരം വിമാനത്തിൽ 9 സ്ത്രീകളും 14 പുരുഷന്മാരും 3 കുട്ടികളും ഉൾപ്പടെ 26 പേരാണ് ജില്ലക്കാരായി ഉണ്ടായിരുന്നത്. 22 പേർ വീടുകളിലും 4 പേർ കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാണ്. മസ്‌ക്കറ്റ് - കൊച്ചി വിമാനത്തിൽ ആറു സ്ത്രീകളും ആറു പുരുഷന്മാരും മൂന്നു കുട്ടികളും ഉൾപ്പടെ 14 പേരാണ് എത്തിയത്. 11 പേർ വീടുകളിലും മൂന്നു പേർ കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാണ്. മസ്‌ക്കറ്റ് - തിരുവനന്തപുരം വിമാനത്തിൽ നാലു സ്ത്രീകളും എട്ടു പുരുഷന്മാരും ഉൾപ്പടെ 12 പേരാണ് എത്തിയത്. ഒമ്പത് പേർ വീടുകളിലും മൂന്നു പേർ കൊവിഡ് കെയർ സെന്ററുകളിലും നിരീക്ഷണത്തിലാണ്. കുവൈറ്റ് - കാലിക്കറ്റ് വിമാനത്തിൽ ജില്ലക്കാരായ രണ്ടു പേരാണ് എത്തിയത്. ഒരാൾ വീട്ടിലും ഒരാൾ കൊവിഡ് കെയർ സെന്ററിലും നിരീക്ഷണത്തിലാണ്.