മല്ലപ്പള്ളി : പാടിമൺ - കോട്ടാങ്ങൽ - ചുങ്കപ്പാറ - ചാലാപ്പള്ളി ജേക്കബ്‌സ് റോഡിൽ ടാറിംഗ് പ്രവർത്തികൾ നടക്കുന്നതിനാൽ ഇന്ന് മുതൽ പണികൾ പൂർത്തീകരിക്കുന്നതുവരെ ഗതാഗതം നിരോധിച്ചു.മല്ലപ്പള്ളി ഭാഗത്തുനിന്നുള്ള പാടിമൺ എഴുമറ്റൂർ വഴിയും,കുളത്തൂർ ഭാഗത്തുനിന്നുള്ള വാഹനങ്ങൾ വായ്പ്പൂര് ബസ് സ്റ്റാൻഡ് മേത്താനം എഴുമറ്റൂർ റോഡുവഴിയും തിരിഞ്ഞുപോകണമെന്ന് പൊതുമരാമത്ത് വകുപ്പ് നിരത്തുവിഭാഗം അസി. എക്‌സിക്യൂട്ടീവ് എൻജിനിയർ അറിയിച്ചു.