ഇളമണ്ണൂർ: ഏനാദിമംഗലം പഞ്ചായത്തിലെ തോട്ടുകടവ് പാലം പണി പൂർത്തീകരിക്കാൻ 25 ലക്ഷം രൂപ അനുവദിച്ചതായി കെ.യു. ജനീഷ് കുമാർ എം.എൽ.എ അറിയിച്ചു.
നാലാം വാർഡിൽ കെ.ഐ.പി വലിയ കനാലിനു കുറുകെയുള്ള പാലം നിർമ്മാണം 2014ൽ കെ.ഐ.പിയാണ് ആരംഭിച്ചത്. മണ്ണിടിച്ചിലിനെ തുടർന്ന് കരാറുകാരൻ നിർമ്മാണം ഉപേക്ഷിക്കുകയായിരുന്നു. തൂണ് മാത്രമാണ് പണിതത്.
കനച്ചുകുഴി, തോട്ടുകടവ് പ്രദേശവാസികൾക്ക് പഞ്ചായത്ത് കേന്ദ്രമായ ഇളമണ്ണൂരിലെത്താൻ ഈ പാലം സഹായകരമാകും. പ്ലാന്റേഷൻ കോർപ്പറേഷൻ തൊഴിലാളികൾക്കും പാലം ഗുണകരമാകും. എം..എൽ..എ സ്ഥലംസന്ദർശിച്ചു.. പ്രൊഫ. കെ. മോഹൻകുമാർ, ജില്ലാ പഞ്ചായത്തംഗം ആർ.ബി. രാജീവ് കുമാർ, ബ്ലോക്ക് പഞ്ചായത്തംഗം രാജഗോപാൽ, ബിനോയ് ഇളമണ്ണൂർ തുടങ്ങിയവർ എം.എൽ.എയ്‌ക്കൊപ്പം ഉണ്ടായിരുന്നു.
ഇളമണ്ണൂർ-കല്ലുംകടവ് വരെയുള്ള റോഡ് നിർമ്മാണം ഒരാഴ്ചക്കകം പൂർത്തീകരിക്കണ് കെ.യു ജനീഷ് കുമാർ എം.എൽ.എ നിർദേശം നൽകി.
കോന്നി നിയോജക മണ്ഡലത്തിലെ ഈ ഭാഗത്തിന് 6.5 കിലോമീറ്റർ നീളമുണ്ട്. കെ പി റോഡിൽ അടൂർ മുതൽ പത്തനാപുരം വരെയുള്ള ഭാഗത്തെ റോഡ് നിർമ്മാണത്തിന് 5.45 കോടി രൂപയാണ് ചെലവഴിക്കുന്നത്. ബിസി ഓവർ ലെ ടാറിംഗാണ് നടത്തുന്നത്. ഇളമണ്ണൂർ - കലഞ്ഞൂർ പാടം റോഡും ബിഎം ആൻഡ് ബിസി നിലവാരത്തിൽ നവീകരിക്കുകയാണ്.