പത്തനംതിട്ട: ജില്ലയിൽ ഇന്നലെ 11 കൊവിഡ്19 കേസുകൾ സ്ഥിരീകരിച്ചു.
ജില്ലയിൽ ഇതുവരെ ആകെ 70 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഒരാൾ മരണമടഞ്ഞു. ഇന്നലെ രണ്ടു പേർ രോഗവിമുക്തരായി. കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സയിൽ ആയിരുന്ന ഗർഭിണിയും പത്തനംതിട്ട ജനറൽ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന ഗർഭിണിയുമാണ് ആശുപത്രി വിട്ടത്.
ഇന്നലെ രോഗം സ്ഥിരീകരിച്ചവർ
1) മേയ് 26 ന് അബുദാബിയിൽ നിന്ന് എത്തിയ ചെറുകോൽ സ്വദേശിയായ 24 വയസുകാരൻ.
2) 26 ന് ദുബായിൽ നിന്നെത്തിയ വെട്ടിപ്രം ഈസ്റ്റ് സ്വദേശിയായ 63 വയസുകാരൻ.
3) 26ന് കുവൈറ്റിൽ നിന്നെത്തിയ റാന്നി ഇടമൺ സ്വദേശിനിയായ 30 വയസുകാരി.
4) 27 ന് കുവൈറ്റിൽ നിന്നെത്തിയ റാന്നി ഇടമൺ സ്വദേശിനിയായ 33 വയസുകാരി.
5) കുവൈറ്റിൽ നിന്നെത്തിയ ആനിക്കാട് പുന്നവേലിൽ സ്വദേശിനിയായ 27 വയസുകാരി.
6) കുവൈറ്റിൽ നിന്നെത്തിയ മുണ്ടുക്കോട്ടയ്ക്കൽ സ്വദേശിയായ 38 വയസുകാരൻ.
7) കുവൈറ്റിൽ നിന്നെത്തിയ കൊടുമൺ സ്വദേശിയായ 29 വയസുകാരൻ.
8) കുവൈറ്റിൽ നിന്നെത്തിയ കോട്ടാങ്ങൽ സ്വദേശിനിയായ 37 വയസുകാരി.
9) മേയ് 30ന് അബുദാബിയിൽ നിന്നെത്തിയ വടശേരിക്കര മണിയാർ സ്വദേശിയായ 49 വയസുകാരൻ.
10) ജൂൺ ഒന്നിന് മഹാരാഷ്ട്രയിൽ നിന്ന് എത്തിയ കോന്നി പയ്യാനാമൺ സ്വദേശിനിയായ 26 വയസുകാരി.
11) മേയ് 26ന് കുവൈറ്റിൽ നിന്നും മഞ്ചേരിയിൽ എത്തിയ കടമ്പനാട് സ്വദേശിയായ 31 വയസുകാരൻ. ഇദ്ദേഹം മഞ്ചേരി ഗവൺമെന്റ് മെഡിക്കൽ കോളജിൽ ചികിത്സയിലാണ്. ഇദ്ദേഹം ജില്ലയിൽ ഇതുവരെ എത്തിയിട്ടില്ല.