പമ്പ: ദുരന്ത നിവാരണ വിഭാഗത്തിന്റെ നേതൃത്വത്തിൽ പമ്പയിലെ മണലെടുപ്പ് തുടരുന്നു. ഇന്നലെ മാത്രം 1034.75 ക്യുബിക് മീറ്റർ മണൽ മാറ്റി. രണ്ടു ദിവസമായി 1685 ക്യുബിക് മീറ്റർ മണലാണ് നീക്കിയത്. 12 ജെ.സി.ബി ഉപയോഗിച്ച് 40 ലോറികളിലാണ് മണൽ നീക്കുന്നത്.
കെ.എസ്.ആർ.ടി.സി ഡിപ്പോയ്ക്ക് സമീപം 30000 ക്യുബിക് മണൽ ശേഖരിക്കാനുള്ള സ്ഥലമാണുള്ളത്. ബാക്കി മണൽ ചക്കുപാലത്തിന് സമീപത്തേക്ക് മാറ്റും. 1,29000 ക്യുബിക് മീറ്റർ മണലാണ് പുഴയിൽ നിന്ന് നീക്കുന്നത്.