07-swaraj

പഴകുളം : മേട്ടുംപുറം സ്വരാജ് ഗ്രന്ഥശാലയിൽ വിക്ടേഴ്സ് ചാനൽ ടൈംടേബിൾ പ്രകാരം ഒാൺലൈൻ ക്ലാസ് ആരംഭിച്ചു.സഹകരണ സംഘം അടൂർ സർക്കിൾ യൂണിയൻ ചെയർമാൻ പി.ബി.ഹർഷകുമാർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥശാല പ്രസിഡന്റ് എസ്. മീരാസാഹിബ് അദ്ധ്യക്ഷത വഹിച്ചു. ലൈബ്രറി കൗൺസിൽ താലൂക്ക് സെക്രട്ടറി ജി.കൃഷ്ണകുമാർ, കൗൺസിലംഗം എസ്.അൻവർഷ, ഗ്രന്ഥശാല വൈസ് പ്രസിഡന്റ് എൻ.മുരളി കുടശ്ശനാട്, ബി. ഷിഹാബുദ്ദീൻ, കോച്ചിംഗ്‌ കോർഡിനേറ്റർ ജാസ്മിൻ,എംബ്രയിൽ ഷരീഫ് എന്നിവർ പ്രസംഗിച്ചു.