പത്തനംതിട്ട: ഓൺലൈൻ ക്ലാസിൽ പങ്കെടുക്കാൻ മതിയായ സൗകര്യങ്ങൾ ഇല്ലെന്ന കാരണത്താൽ മലപ്പുറം വളാഞ്ചേരിയിൽ ഒമ്പതാം ക്ലാസ് വിദ്യാർത്ഥിനി ദേവിക ആത്മഹത്യ ചെയ്ത സംഭവത്തിൽ പ്രതിഷേധിച്ച് നാളെ ജില്ലയിലെ ഡി.ഇ.ഒ,എ.ഇ.ഒ ഓഫീസുകൾക്ക് മുൻപിൽ കോൺഗ്രസ് പ്രവർത്തകർ ധർണ നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് ബാബു ജോർജ്ജ് അറിയിച്ചു.ജില്ലയിലെ 12 കേന്ദ്രങ്ങളിലാണ് ധർണ. അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കാതെ സംസ്ഥാനത്ത് ഓൺലൈൻ ക്ലാസുകൾ തുടങ്ങാൻ തീരുമാനിച്ച സർക്കാർ തീരുമാനത്തിന്റെ ഇരയാണ് ദേവികയെന്നും ബാബു ജോർജ്ജ് പറഞ്ഞു.സമൂഹ്യ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചായിരിക്കും സമരമെന്നും അദ്ദേഹം പറഞ്ഞു.