കോന്നി :പാവപ്പെട്ട വിദ്യാർത്ഥികൾക്ക്,പഠനത്തിന് വിദ്യാഭ്യാസ വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ള ഓൺലൈൻ സംവിധാനം ഒരുക്കുന്നതിന്റെ ഭാഗമായി നടക്കുന്ന ടി.വിചലഞ്ച് പരിപാടിയിലേക്ക് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ് അസോസിയേഷൻ ജില്ലാ കമ്മിറ്റി സംഭാവന നൽകിയ ഡിജിറ്റൽ ടി.വി സെറ്റ്,സംഘടനയുടെ ജില്ലാസെക്രട്ടറി ഹാഷീം മണ്ണിലിന്റെ പക്കൽ നിന്ന് കോന്നി എം.എൽ.എ കെ.യു.ജനീഷ്‌കുമാർ ഏറ്റുവാങ്ങി.ചടങ്ങിൽ കോന്നിയൂർ രാധാകൃഷ്ണൻ ജെസി മണ്ണിൽ,സന്തോഷ് മാത്യൂ, ജീവ ഹബീബ് ,എം.കവിരാജ്,സാബു കോന്നി എന്നിവർ പ്രസംഗിച്ചു.