കോന്നി: സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായി സി.പി.ഐ.എം.കോന്നി ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മത്സ്യകൃഷി ആരംഭിച്ചു.ഏരിയ തല ഉദ്ഘാടനം ഐരവണ്ണിൽ സംസ്ഥാന സെക്രട്ടറിയേറ്റംഗം കെ.ജെ തോമസ് നിർവഹിച്ചു.ജില്ലാ സെക്രട്ടറി കെ.പി.ഉദയഭാനു, ഏരിയ സെക്രട്ടറി ശ്യാംലാൽ,ഏരിയകമ്മിറ്റിയംഗം എം.എസ്.ഗോപിനാഥൻ,ലോക്കൽ സെക്രട്ടറി രഘുനാഥ് ഇടത്തിട്ട, ലോക്കൽ കമ്മിറ്റിയംഗങ്ങളായ രാജേന്ദ്രൻ,പ്രഭാകരൻ,പഞ്ചായത്തംഗങ്ങളായ പുഷ്പലത മോഹൻ,ബിന്ദു,രാജൻ കാവുംപാട്ട് എന്നിവർ പ്രസംഗിച്ചു .ഏരിയയിലെ അഞ്ച് പഞ്ചായത്തുകളിലും ഏക്കറുകണക്കിന് തരിശുനിലങ്ങളിൽ മരച്ചീനി,വാഴ,തുടങ്ങിയ കാർഷിക വിളകളും 2000 വീടുകളിൽ ജൈവ പച്ചക്കറി കൃഷിയും തുടങ്ങിയതിന് പുറമെയാണ് മത്സ്യകൃഷി ആരംഭിക്കുന്നത്.കോന്നി ,മലയാലപ്പുഴ,വള്ളിക്കോട്,പ്രമാടം,അരുവാപ്പുലം എന്നീ അഞ്ച് പഞ്ചായത്തുകളിലാണ് മത്സ്യകൃഷി ആരംഭിക്കുന്നത്.ഇതിനായി പ്രത്യേകം കുളങ്ങൾ തയാറാക്കിയിട്ടുണ്ട് .സർക്കാരിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ചാണ് കൃഷി.10000 ടൺ മത്സ്യം ഉദ്പാദിപ്പിക്കലാണ് ലക്ഷ്യമെന്ന് ഏരിയ സെക്രട്ടറി അറിയിച്ചു.സി.പി.എം ലോക്കൽ സെക്രട്ടറി രഘുനാഥ് ഇടത്തിട്ടയുടെ പുരയിടത്തിലെ പ്രത്യേകം തയാറാക്കിയ കുളത്തിലാണ് ഉദ്ഘാടനം നടത്തിയത്.