തിരുവല്ല : ടൗൺ ജുമാ മസ്ജിദിൽ ആരാധനയ്ക്കായി അപരിചിതരും ,യാത്രക്കാരും ധാരാളമായി എത്താറുള്ള സാഹചര്യത്തിൽ കൊവിഡ് 19ന്റെ ഭാഗമായുള്ള സർക്കാർ നിയന്ത്രണങ്ങൾ പാലിച്ചുള്ള സൗകര്യങ്ങൾ പൂർണമായും ഒരുക്കുവാൻ ബുദ്ധിമുട്ടാണ്.ആരാധനാലയങ്ങൾ തുറക്കുന്നതിന് സർക്കാർ അനുവദിച്ചെങ്കിലും ഇപ്പോഴത്തെ പ്രത്യേക സാഹചര്യവും, മസ്ജിദിലെ പരിമിതികളും പരിഗണിച്ച് ടൗൺ ജുമാ മസ്ജിദ് ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതു വരെ ആരാധനയ്ക്കായി തുറക്കുന്നതല്ലെന്ന് ഇന്ന് കൂടിയ മസ്ജിദ് പരിപാലന സമിതി തീരുമാനിച്ചതായി സെക്രട്ടറി എം.സലിം അറിയിച്ചു.