അടൂർ : കേരളജനതയെ പച്ചക്കറി കൃഷിയിൽ സ്വയം പര്യാപ്തരാക്കുക എന്ന ലക്ഷ്യത്തോടെ സർക്കാരും വെജിറ്റബിൾ ആൻഡ് ഫ്രൂട്ട് പ്രൊമോഷൻ കൗൺസിലും ചേർന്നുള്ള വെജിറ്റബിൾ ചലഞ്ച് പദ്ധതിപ്രകാരം പള്ളിക്കൽ ചാങ്ങയിൽ പുതിയ വീട്ടിൽ കുടുംബാംഗങ്ങൾക്കുള്ള ഗ്രോബാഗ് കിറ്റിൻടെയും പച്ചക്കറി വിത്തുകളുടെയും വിതരണ ഉദ്ഘാടനം ചിറ്റയം ഗോപകുമാർഎം. എൽ.എ കുടുംബത്തിലെ മുതിർന്ന അംഗം രാധാകൃഷ്ണകുറുപ്പിന് നൽകി നിർവഹിച്ചു.പള്ളിക്കൽ മേടയിൽ നടന്ന യോഗത്തിൽ കുടുംബ യോഗം കൺവീനർ രാധാകൃഷ്ണൻ നായർ അദ്ധ്യക്ഷത വഹിച്ചു.ഗ്രോ ബാഗ് കൃഷി രീതികളെ കുറിച്ച് വി.എഫ്.പി.സി.കെ ജില്ലാമാനേജർ ബിന്ദു മോൾ മാത്യുവും,ഡെപ്യൂട്ടി ജില്ലാ മാനേജർ രഞ്ചിനിയും ക്ലാസെടുത്തു. യോഗത്തിന് ഉണ്ണികൃഷ്ണൻ ഉണ്ണിത്താൻ,സന്തോഷ് കുമാർ എന്നിവർ സംസാരിച്ചു.