കോഴഞ്ചേരി : കേരള പുലയർ മഹാസഭയുടെ സുവർണ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി ലോക പരസ്ഥിതി ദിനമായ ജൂൺ അഞ്ചിന് ഓർമ്മമരം പദ്ധതിയുടെ കോഴഞ്ചേരി യൂണിയൻതല ഉദ്ഘാടനം ആറന്മുള ഇടശേരിമല എൻജിനിയറിംഗ് കോളേജിന് സമീപം രാവിലെ ഒൻപതിന് മുൻ എം.എൽ.എ അഡ്വ.കെ.ശിവദാസൻ നായർ നിർവഹിച്ചു.മഹിളാ ഫെഡറേഷന്റെ യൂണിയൻ തല ഉദ്ഘാടനം തെക്കേമല ജംഗ്ഷന് സമീപം കോഴഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് മിനി ശൃം മോഹനും,യൂത്ത് മൂവ്‌മെന്റ് യൂണിയൻ തല ഉദ്ഘാടനം മാന്തുകയിൽ കുളനട പഞ്ചായത്ത് പ്രസിഡന്റ് കുളനട അശോകനും,ബാല തരംഗം യൂണിയൻ തല ഉദ്ഘാടനം കിടങ്ങന്നൂരിൽ കേരള ജേർണലിസ്റ്റ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് ബാബു തോമസും, പഞ്ചമി സ്വയം സഹായ പദ്ധതിയുടെ യൂണിയൻ തല ഉദ്ഘാടനം എഴിക്കാട് ജംഗ്ഷനിൽ പഞ്ചമി ജില്ലാ കോഡിനേറ്റർ മനീഷാ സതീഷും നിർവഹിച്ചു.ചടങ്ങിൽ കോഴഞ്ചേരി യൂണിയൻ പ്രസിഡന്റ് ബിജു വർണ്ണശാല,സെക്രട്ടറി പ്രമോദ് ടി.ജി,ഖജാൻജി പ്രദീഷ് കെ.ജി,രതീഷ് ലാൽ,മഹേഷ് കെ.ജി,മഞ്ജു ബിനു,മനീഷ സതീഷ്,വിനീതാ ബിജു,ശശിധരൻ ടി.പി,രതീഷ് കെ.ബാബു,മിഥു സോമൻ,മനോജ് മഠത്തിൽ,നിജു കെ.സി,രഞ്ചു ലാൽ എന്നിവർ പങ്കെടുത്തു.