ചെങ്ങന്നൂർ: ഡി.വൈ.എഫ്‌.ഐ പുലക്കടവ് യൂണിറ്റ് കമ്മിറ്റിയുടെ നേതൃത്വത്തിൽ, ടെലിവിഷൻ ഇല്ലാത്തതു മൂലം ഓൺലൈൻ ക്ലാസുകളിൽ പങ്കെടുക്കാൻ കഴിയാത്ത വിദ്യാർത്ഥികൾക്ക് ടെലിവിഷൻ സെറ്റുകൾ നൽകുന്ന ടിവി ചലഞ്ച് പദ്ധതിക്ക് തുടക്കം കുറിച്ചു.സജി ചെറിയാൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു.10പുതിയ ടി.വി സെറ്റുകൾ യൂണിറ്റിന്റെ നേതൃത്വത്തിൽ സ്‌പോൺസർമാരെ കണ്ടെത്തി വിതരണം ചെയ്യും.സി..പി.എം ഏരിയ സെക്രട്ടറി എം.എച്ച് റഷീദ്,ഡി.വൈ.എഫ്‌.ഐ ജില്ലാ പ്രസിഡന്റ് ജെയിംസ് സാമുവൽ,സി.പി.എം വെണ്മണി ഈസ്റ്റ് ലോക്കൽ കമ്മിറ്റി സെക്രട്ടറി പി.ആർ രമേശ് കുമാർ, ഡി.വൈ.എഫ്‌.ഐ മേഖലാ സെക്രട്ടറി രെനീഷ് രാജൻ, യൂണിറ്റ് സെക്രട്ടറി സൂരജ്, വി.സി രാജേന്ദ്രൻ,സ്റ്റീഫൻ സാമുവൽ,അനുഗ്രഹ രാജേന്ദ്രൻ എന്നിവർ പങ്കെടുത്തു.