07-mallappally-ormamaram

മല്ലപ്പള്ളി :കെ.പി.എം.എസിന്റെ സുവർണജൂബിലിയോടനുബന്ധിച്ച് ലോകപരിസ്ഥിതി ദിനത്തിൽ ഒന്നരലക്ഷം വൃക്ഷത്തെകൾ നടുന്നതിന്റെ ഭാഗമായിട്ടുള്ള ഓർമ്മമരം പദ്ധതി കെ.പി.വൈ.എം. മല്ലപ്പള്ളി താലൂക്ക് യൂണിയന്റെ നേതൃത്വത്തിൽ മല്ലപ്പള്ളി കെ.എസ്.ആർ.ടി.സി. സബ്ഡിപ്പോയുടെ അങ്കണത്തിൽ കീഴ്വായ്പൂര് സബ് ഇൻസ്‌പെക്ടർ കവിരാജ് വൃക്ഷത്തൈ നട്ടുനനച്ച് ഉദ്ഘാടന കർമ്മം നിർവഹിച്ചു. യോഗത്തിൽ കെ.പി.വൈ.എം.യൂണിയൻ പ്രസിഡന്റ് അനീഷ് കാട്ടാമല അദ്ധ്യക്ഷത വഹിച്ചു.യൂണിയൻ സെക്രട്ടറി വിഷ്ണുദാസ് കെ.പി.വൈ.എം.സംസ്ഥാന കമ്മിറ്റി അംഗം രതീഷ് മാന്താനം, മനു ടി.ടി മനോജ് മാന്താനം എന്നിവർ പ്രസംഗിച്ചു.