പത്തനംതിട്ട : രാജ്യത്ത് പട്ടിണിക്കാരുടെ എണ്ണം വർദ്ധിക്കുമ്പോൾ 1930 ടൺ ഭക്ഷ്യധാന്യം അരി ഗോതമ്പ് നശിപ്പിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ തെറ്റായ നയം തിരുത്തണമെന്ന് ആവിശ്യപ്പെട്ട് കേരളാ സ്റ്റേറ്റ് കർഷക തൊഴിലാളി യൂണിയൻ (കെ.എസ്‌.കെ.ടി.യു) പത്തനംതിട്ട മുൻസിപ്പൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഹെഡ് പോസ്റ്റ് ഓഫീസിന് മുൻപിൽ നടത്തിയ പ്രതിഷേധ ധർണ കെ.എസ്‌.കെ.ടി.യു ജില്ലാ പ്രസിഡന്റ് പി. എസ് കൃഷ്ണകുമാർ ഉദ്ഘാടനം ചെയ്തു.അബ്ദുൽ മനാഫ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ മുൻസിപ്പൽ കമ്മിറ്റി സെക്രട്ടറി കെ ടി.മോഹനൻ,ജില്ലാ കമ്മിറ്റി അംഗങ്ങളായ രാധാകൃഷ്ണൻ,ബേബി ഇ.കെ, മുൻസിപ്പൽ കമ്മിറ്റി പ്രസിഡന്റ് നെൽസൺ എന്നിവർ സംസാരിച്ചു.