കല്ലൂപ്പാറ: കേരള പുലയർ മഹാസഭ സുവർണ ജൂബിലിയോടനുബന്ധിച്ച് പരിസ്ഥിതിക്ക് കരുത്തുപകർന്നു കൊണ്ട് ഓർമ്മ മരം നട്ടു. കല്ലൂപ്പാറ 2020ാം നമ്പർ ശാഖയുടെയും കേരള പുലയർ മഹിളാ ഫെഡറേഷന്റെയും ആഭിമുഖ്യത്തിൽ നെടുമ്പാറ മന്ദിരംകാല ശാഖ കേന്ദ്രത്തിൽ നടന്ന സുവർണജൂബിലി ആഘോഷങ്ങൾ കല്ലൂപ്പാറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റെജി ചാക്കോ ഫലവൃക്ഷത്തൈ നട്ടു ഉദ്ഘാടനം ചെയ്തു. പതിനൊന്നാം വാർഡ് മെമ്പർ മനു.ടി.ടി, ശാഖാ സെക്രട്ടറി വിഷ്ണുദാസ്, യൂണിയൻ കമ്മിറ്റി അംഗം ദിവ്യ, മഹിളാ ഫെഡറേഷൻ സെക്രട്ടറി ബിനാ കുമാരി, പ്രസിഡന്റ് സുനിത, ഖജാൻജി ഹിമലത എന്നിവർ പ്രസംഗിച്ചു.