പത്തനംതിട്ട : കിസാൻ സമ്മാൻ നിധി പദ്ധതി അട്ടിമറിച്ച സംസ്ഥാന സർക്കാരിനെതിരെ കർഷകമോർച്ച ജില്ലാ കമ്മിറ്റി മിനി സിവിൽ സ്റ്റേഷന് മുൻപിൽ പ്രധിഷേധ ധർണ നടത്തി.സംസ്ഥാന വൈസ് പ്രസിഡന്റ് സുഭാഷ് പട്ടാഴി ഉദ്ഘാടനം ചെയ്തു.മോർച്ച ജില്ലാ പ്രസിഡന്റ് അജയകുമാർ വല്ല്യുഴത്തിൽ അദ്ധ്യക്ഷത വഹിച്ചു.കർഷകമോർച്ച സംസ്ഥാന സെക്രട്ടറി സുരേഷ് ഓടക്കൽ ,സംസ്ഥാന ട്രഷറർ രാജ്കുമാർ,ടി.എൻ.ചന്ദ്രശേഖരൻ,അശോക്കുമാർ,ഓമനകുട്ടൻഎന്നിവർ സംസാരിച്ചു.അപേക്ഷ നൽകുന്ന അർഹരായ എല്ലാ കർഷകർക്കും ആനുകൂല്യം ലഭിക്കുവാനുള്ള നടപടികൾ അടിയന്തരമായി കൈകൊള്ളാൻ സംസ്ഥാന സർക്കാർ തയാറാവണമെന്നും കർഷകമോർച്ച ആവശ്യപ്പെട്ടു.