പത്തനംതിട്ട: ജില്ലയിൽ ഇന്നലെ ഒൻപത് കൊവിഡ് 19 കേസുകൾ സ്ഥിരീകരിച്ചു.ഇതോടെ ജില്ലയിൽ ഇതുവരെ ആകെ 90 പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. പത്തനംതിട്ട സ്വദേശിയായ ഒരാൾക്ക് ഇന്നലെ എറണാകുളം ജില്ലയിൽ രോഗം റിപ്പോർട്ട് ചെയ്തിരുന്നു.
ജില്ലയിൽ ഇതുവരെ ഒരാൾ മരണമടഞ്ഞിട്ടുണ്ട്. ഇന്നലെ ആരും രോഗവിമുക്തരായില്ല. ആകെ രോഗമുക്തരായവരുടെ എണ്ണം 25. നിലവിൽ 64 പേർ രോഗികളായിട്ടുണ്ട്. ഇതിൽ 59 പേർ പത്തനംതിട്ട ജില്ലയിലും അഞ്ചു പേർ ജില്ലയ്ക്ക് പുറത്തും ചികിത്സയിലാണ്. ജനറൽ ആശുപത്രി പത്തനംതിട്ടയിൽ 43 പേരും കോഴഞ്ചേരി ജില്ലാ ആശുപത്രിയിൽ 10 പേരും അടൂർ ജനറൽ ആശുപത്രിയിൽ ഒരാളും സി.എഫ്.എൽ.ടി.സി റാന്നി മേനാംതോട്ടം ആശുപത്രിയിൽ 18 പേരും ഐസൊലേഷനിൽ ഉണ്ട്.
സ്വകാര്യ ആശുപത്രികളിൽ 22 പേർ ഐസൊലേഷനിൽ ഉണ്ട്. ജില്ലയിൽ ആകെ 94 പേർ വിവിധ ആശുപത്രികളിൽ ഐസോലേഷനിൽ ആണ്. ഇന്നലെ 17 പേരെ ഐസൊലേഷനിൽ പ്രവേശിപ്പിച്ചു. ജില്ലയിൽ 88 കോൺടാക്ടുകൾ നിരീക്ഷണത്തിൽ ഉണ്ട്. മറ്റ് സംസ്ഥാനങ്ങളിൽ നിന്നും തിരിച്ചെത്തിയ 3277 പേരും വിദേശത്തുനിന്നും തിരിച്ചെത്തിയ 927 പേരും നിരീക്ഷണത്തിലാണ്.

ഇന്നലെ കൊവിഡ് സ്ഥിരീകരിച്ചവർ

1) മേയ് 27ന് കുവൈറ്റിൽ നിന്ന് എത്തിയ പുല്ലാട് സ്വദേശിനിയായ 38 വയസുകാരി.

2) 27ന് കുവൈറ്റിൽ നിന്നെത്തിയ കടപ്ര സ്വദേശിനിയായ 39 വയസുകാരി.

3) 27ന് കുവൈറ്റിൽ നിന്നെത്തിയ സീതത്തോട് സ്വദേശിയായ 26 വയസുകാരൻ.

4) ജൂൺ രണ്ടിന് ഡൽഹിയിൽ നിന്നെത്തിയ റാന്നി കരിക്കുളം സ്വദേശിനിയായ 61 വയസുകാരി.

5) മേയ് 25ന് അഹമ്മദബാദിൽ നിന്നെത്തിയ കോഴഞ്ചേരി സ്വദേശിനിയായ 62 വയസുകാരി.

6) മേയ് 26ന് കുവൈറ്റിൽ നിന്നെത്തിയ തീയാടിക്കൽ സ്വദേശിനിയായ 53 വയസുകാരി,

7) മേയ് 30ന് കുവൈറ്റിൽ നിന്നെത്തിയ നിരണം സ്വദേശിയായ 28 വയസുകാരൻ,

8) ജൂൺ മൂന്നിന് ചെന്നൈയിൽ നിന്നെത്തിയ മണ്ണടി സ്വദേശിയായ 26 വയസുകാരൻ,

9) ജൂൺ രണ്ടിന് ഗുജറാത്തിൽ നിന്നെത്തിയ ഇരവിപേരൂർ സ്വദേശിയായ 35 വയസുകാരൻ.