അടൂർ. ഓൾ കേരള സ്‌കൂൾ ടീച്ചേഴ്സ് യൂണിയന്റെ (എ.കെ.എസ്.ടി.യു) ഓൺലൈൻ പഠന സഹായകേന്ദ്രമായ 'സുസ്‌മേരം' ജില്ലയിൽ അർഹമായ കേന്ദ്രങ്ങളിൽ വ്യാപകമാക്കി.ജില്ലാതല ഉദ്ഘാടനം ചിറ്റയം ഗോപകുമാർ എം.എൽ.എ പള്ളിക്കൽ പഞ്ചായത്തിലെ വെള്ളച്ചിറ ഐ.എച്ച്.ടി.പി തെങ്ങുവിള കോളനിയിൽ നിർവഹിച്ചു. എ.കെ.എസ്.ടി.യു ജില്ലാ പ്രസിഡന്റ് പി.കെ സുശീൽ കുമാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി പി. എസ് ജീമോൻ,എ.കെ.എസ്.ടി.യു സംസ്ഥാന പ്രസിഡന്റ് എൻ.ശ്രീകുമാർ, സി.പി.ഐ ജില്ലാ കമ്മിറ്റി അംഗം എം. മധു തോട്ടുവ ഗവ.എൽ.പി.എസി ലെ കുട്ടികൾക്ക് ബുക്ക്, പെൻ എന്നിവയും കാർട്ടൂണിസ്റ്റ് ശൂരനാട്സജീവ് മാസ്‌ക് വിതരണവും നിർവഹിച്ചു. എ.കെ.എസ്.ടി.യു സെക്രട്ടറിയേറ്റ് അംഗവും തോട്ടുവാ ഗവ.എൽ പി സ്‌കൂൾ ഹെഡ്മാസ്റ്ററുമായ സി.മോഹനന്റെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ സി.പി.ഐ അടൂർ മണ്ഡലം കമ്മിറ്റി അംഗം പി.ശിവൻകുട്ടി ,ലോക്കൽ കമ്മിറ്റി സെക്രട്ടറി ബിനു വെള്ളച്ചിറ പി.ടി.എ ഭരവാഹികളായ അനിൽ,ധന്യ,ജയകുമാരി, ഗ്രന്ഥശാലാ പ്രസിഡന്റ് ഭാർഗവൻ എന്നിവർ പങ്കെടുത്തു.ജില്ലയിലെ ചേനം പുത്തൂർ കോളനി,കോഴഞ്ചേരി സബ്ജില്ലയിലെ ചെറുകോൽ,പത്തനംതിട്ട സബ് ജില്ലയിലെ കട്ടച്ചിറ എന്നിവിടങ്ങളിലും എ.കെ.എസ്.ടി.യു പഠന കേന്ദ്രങ്ങൾ ആരംഭിച്ചു.ട്രയൽ ക്ലാസുകൾക്കു ശേഷം ഓൺലൈൻ പഠനം ആരംഭിക്കുമ്പോൾ ജില്ലയിലെ എല്ലാ കുട്ടികൾക്കും ക്ലാസ് കാണാനുള്ള സൗകര്യം ഉണ്ടാകുമെന്ന് എ.കെ.എസ്.ടി.യു

ജില്ലാ കമ്മിറ്റി വിലയിരുത്തി.