പത്തനംതിട്ട : കേന്ദ്ര സർക്കാരിന്റെ ക്ഷാമ ബത്ത മരവിപ്പിക്കൽ ഉത്തരവ് പിൻവലിക്കുക,വേതനം വെട്ടിക്കുറക്കൽ നടപടി ഉപേക്ഷിക്കുക,തസ്തിക വെട്ടിക്കുറക്കലും നിയമന നിരോധനവും ഉപേക്ഷിക്കുക പൊതുമേഖല സ്വകാര്യ വല്ക്കരണവും തൊഴിൽ നിയമ ഭേദഗതി നടപടികളും പിൻവലിക്കുക രോഗപ്രതിരോധ രംഗത്ത് പ്രവർത്തിക്കുന്ന വിവിധ വിഭാഗം ജീവനക്കാർക്ക് മതിയായ സുരക്ഷ ഉറപ്പ് വരുത്തുക, ഇൻഷുറൻസ് പരിരക്ഷ ഉറപ്പു വരുത്തുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് എ.ഐ.എസ്.ജി.ഇ.എഫ് ആഹ്വാനം ചെയ്ത അഖിലേന്ത്യാ പ്രതിഷേധ ദിനം,എഫ്.എസ്.ഇ.ടി.ഓ നേതൃത്ത്വത്തിൽ പത്തനംതിട്ടയിൽ ആചരിച്ചു.കേരള എൻ.ജി.ഒ യൂണിയൻ സംസ്ഥാന സെക്രട്ടേറിയറ്റ് അംഗംഎസ് സുശീല ഉദ്ഘാടനം ചെയ്തു.കെ.എസ്.ടി.എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം കെ.എൻ ശ്രീകുമാർ, എഫ്.എസ്.ഇ.ടി ഓ ജില്ലാ സെക്രട്ടറി എ.ഫിറോസ്, കേരള എൻ.ജി.ഒ യൂണിയൻ ജില്ലാ സെക്രട്ടറി ഡി.സുഗതൻ,ജില്ലാ പ്രസിഡന്റ് സി.വി സുരേഷ് കുമാർ, കെ.എസ്.ടി.എ ജില്ലാ സെക്രട്ടറി രാജൻ ഡി.ബോസ് , ജില്ലാ പ്രസിഡന്റ് കെ.ഹരികുമാർ,കെ.ജി.ഒ.എ ജില്ലാ പ്രസിഡന്റ് ഹബീബ് മുഹമ്മദ്, പ്രസാദ് മാത്യു തുടങ്ങിയവർ നേതൃത്വം നല്കി.