yesu
യേശുരാജ്

അടൂർ :ക്വാറന്റൈനിൽ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കന്യാകുമാരി കുളച്ചൽ കോണംകോട് പൊയ്യാറഇല്ലത്ത് യേശുരാജ് (50) ആണ് മരിച്ചത്. തമിഴ്നാട്ടിലെ വീട്ടിൽ നിന്ന് കഴിഞ്ഞ രണ്ടിന് വാടകവീടായ ഏറത്ത് വയല കലതിവിള വീട്ടിൽ എത്തിയ ഇയാൾ ആരോഗ്യ പ്രവർത്തകരുടെ നിർദ്ദേശ പ്രകാരം ക്വാറന്റൈനിലായിരുന്നു. തമിഴ്നാട്ടിലുള്ള ഭാര്യ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിക്കാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്. മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി.