yesu

അടൂർ :ക്വാറന്റൈനിലായിരുന്ന തമിഴ്നാട് സ്വദേശിയെ വാടകവീട്ടിൽ മരിച്ചനിലയിൽ കണ്ടെത്തി. കന്യാകുമാരി കുളച്ചൽ കോണംകോട് പൊയ്യാറ ഇല്ലത്ത് യേശുരാജ് (50) ആണ് മരിച്ചത്. തമിഴ്നാട്ടിലെ വീട്ടിൽ നിന്ന് കഴിഞ്ഞ രണ്ടിന് വാടകവീടായ ഏറത്ത് വയല കലതിവിള വീട്ടിൽ എത്തിയ ഇയാൾ ക്വാറന്റൈനിലായിരുന്നു. ഭാര്യ ഫോണിൽ ബന്ധപ്പെട്ടപ്പോൾ മറുപടി ലഭിക്കാതെ വന്നതിനെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹം കണ്ടത്.