കോഴഞ്ചേരി: കൊവിഡ് ബാധിച്ച് കോഴഞ്ചേരി സ്വദേശി ബഹ്റിനിൽ മരിച്ചു. നെല്ലിക്കാലാ ചെമ്പകത്തിനാൽ നൈനാൻ സി.മാമ്മൻ (45)ആണ് മരിച്ചത്. ബഹ്റിനിൽ മാമീർ പി.കെ.ഹരിദാസ് സൺസ് ജീവനക്കാരനായിരുന്നു. ന്യൂമോണിയ ബാധിതനായാണ് സൽമാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അച്ഛൻ മാർത്തോമാ സഭയിലെ സീനിയർ പട്ടക്കാരനായിരുന്ന റവ.സി.സി.മാമ്മൻ. അമ്മ:ഏലിയാമ്മ. ഭാര്യ: കുഴിക്കാലാ മേലേതെക്കകാലായിൽ ബെറ്റി നൈനാൻ.